Posts

Showing posts from November, 2023

അദ്ധ്യാപക പരിശീലനം 25/11/2023

Image
20/11/2023 9:30 ഈശ്വരപ്രാർഥനയോട് കൂടി സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഹെഡ്മാസ്റ്ററുടെ നിർദേശപ്രകാരം ഉള്ള ക്ലാസ്സ്‌ ടെസ്റ്റുകൾ നടത്തിയിരുന്നു. തുടർന്ന് പേപ്പറുകൾ വിതരണം ചെയ്തു. 21/11/2023 സൗഹാർദ്ദക്ലബിന്റെ നേതൃത്വത്തിൽ നടന്ന ക്വിസ് മത്സരത്തിൽ പങ്കെടുക്കാനായി വിവിധ സ്കൂളുകളിൽ നിന്നു വിദ്യാർത്ഥികൾ സ്കൂൾ ഓഡിറ്റോറിയത്തിൽ എത്തിച്ചേർന്നിരുന്നു. ക്ലാസ്സ്‌ ടെസ്റ്റുകൾ നടത്തിയതിന്റെ മാർക്ക്‌ ലിസ്റ്റ് അതാതു ക്ലാസ്സ്‌ ടീച്ചറിന്റെ കയ്യിൽ ഏൽപ്പിച്ചു. 22/11/2023 സ്കൂളിൽ നാളെ ക്ലസ്റ്റർ മീറ്റിംഗ് ആണ് എന്ന് അറിയിച്ചിരുന്നു. അതിനാൽ തന്നെ  നാളെ സ്കൂളിൽ ക്ലാസുകൾ ഉണ്ടാകില്ല എന്നും ഞങ്ങളെ അധ്യാപകർ അറിയിച്ചു. സ്കൂൾ പ്രവർത്തനങ്ങൾ പതിവുപോലെ നടന്നു. 24/11/2023 9:30 നു തന്നെ സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചു.തിങ്കളാഴ്ച സ്കൂളിൽ നിന്നും ടൂർ പോകാൻ തീരുമാനിച്ചിരിക്കുകയാണ്. അതുമായി ബന്ധപ്പെട്ട ചർച്ചകൾ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നിരുന്നു. തുടർന്ന് സബ്ജില്ലാ കലോത്സവത്തിന് Aഗ്രേഡ് നേടിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ ആണ് സർട്ടിഫിക്കറ...

അദ്ധ്യാപകപരിശീലനം

18/11/2023 13/11/2023 പതിവുപോലെ സ്കൂൾ പ്രവർത്തനങ്ങൾ നടന്നു. ഇന്ന് സ്കൂളിൽ ഫിലിം ഫെസ്റ്റിവൽ ആയിരുന്നു. പണം അടച്ച എല്ലാ വിദ്യാർഥികളെയും അതിൽ പങ്കെടുപ്പിച്ചിരുന്നു. അതിനാൽ തന്നെ മിക്ക ക്ലാസ്സുകളിലും കുട്ടികൾ കുറവ് ആയിരുന്നു. ഇന്ന് ഉറൂബിന്റെ ഉമ്മാച്ചു  എന്നാ നോവലിലെ ഒരു ഭാഗം ആയിരുന്നു ഞാൻ കുട്ടികൾക്ക് പരിചയപ്പെടുത്തിയത്. 14/11/2023 9:30ന്   ഈശ്വരപ്രാർഥനയോട് കൂടി സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഉച്ചക്ക് ആഹാരം വിളമ്പാനുള്ള ചുമതല ഞങ്ങൾക്ക് ആയിരുന്നു. മഴ പെയ്തതിനാൽ കുട്ടികൾ എത്തിച്ചേരാൻ താമസിച്ചിരുന്നു. 15/11/2023  താമസിച്ചു വരുന്ന കുട്ടികളെ അധ്യാപകർ മാറ്റി നിർത്തുന്നുണ്ടായിരുന്നു. നാളെ മുതൽ 9:15 ന് സ്കൂളിൽ എല്ലാരും നിർബന്ധമായും എത്തിച്ചേരണം എന്നും ഹെഡ്മാസ്റ്റർ അറിയിച്ചിരുന്നു. മാത്രമല്ല  ഭക്ഷണവാശിഷ്ടങ്ങൾ സ്കൂളിൽ വലിച്ചെറിയരുത് എന്നും സ്റ്റീൽ കുപ്പികൾ കൊണ്ട് വരണം എന്നും പൊതിച്ചോറുകൾക്കു പകരം പാത്രങ്ങളിൽ ആഹാരം കൊണ്ട് വരണം എന്നും പൊതു നിർദ്ദേശം നൽകി. 16/11/2023 ഇന്ന് ക്ലാസ്സ് നിരീക്ഷണത്തിനായി  മലയാളം അധ്യാപിക എത്തും എന്ന് അറിയിച്ചിരുന്നു. അതിനുള്ള തയ്യാറെടുപ്പുകൾ നടത്...

അദ്ധ്യാപകപരിശീലനം

6/11/2023 9:30 ഈശ്വരപ്രാർഥനയോട് കൂടി സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചു. കലോത്സവം ആരംഭിച്ചതിനാൽ മിക്ക അധ്യാപകരും അതിന്റെ തിരക്കിൽ ആയിരുന്നു. ധാരാളം ക്ലാസുകൾ എടുക്കാനുള്ള അവസരങ്ങൾ ഞങ്ങൾക്ക് ലഭിച്ചിരുന്നു. 7/11/2023  രാവിലെ തന്നെ സ്കൂളിൽ എത്തിച്ചേർന്നു. ക്സ് നടത്തുന്ന വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്തു എങ്കിലും സ്കൂളിൽ വിദ്യാർത്ഥികൾ എത്തിച്ചേർന്നിരുന്നു. ക്ലാസ്സുകളിൽ ഹാജർ നില  തീരെ കുറവ് ആയിരുന്നു. അതിനാൽ തന്നെ  പുതിയ പാഠഭാഗങ്ങൾ പരിചയപ്പെടുത്തേണ്ട എന്ന് ഹെഡ്മാസ്റ്റർ അറിയിച്ചിരുന്നു, ആയതിനാൽ മറ്റു പ്രവർത്തങ്ങൾ ആണ് ചെയ്യിച്ചത്. പ്രൊജക്ടർ ഉപയോഗിച്ച് പാഠഭാഗവുമായി ബന്ധപ്പെട്ട ദൃശ്യ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ആകാംഷഭരിതൽ ആയി കുട്ടികൾ അത് വീക്ഷിച്ചു.കുറച്ചു നേരം കഴിഞ്ഞപ്പോൾ സമരക്കാർ വന്നതിനെ തുടർന്ന് സ്കൂൾ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കുകയും കുട്ടികളെ വീട്ടിലേക്കു വിടുകയും ചെയ്തു. ഹെഡ്മാസ്റ്ററുടെ നിർദ്ദേശപ്രകാരം  12:30 നു ഞങ്ങൾ വീട്ടിലേക്കു പോയി.

അധ്യാപക പരിശീലനം

4/11/2023 ഞങ്ങളുടെ പരീക്ഷക്കു ശേഷം അധ്യാപകപരിശീലനം ആരംഭിച്ചതു 2/11/2023 മുതൽ ആയിരുന്നു. തലേ ദിവസം തന്നെ അതാതു അധ്യാപകരിൽനിന്നും പഠിപ്പിക്കേണ്ടുന്ന പാഠഭാഗങ്ങൾ  ഞങ്ങൾ ശേഖരിച്ചിരുന്നു. ഞങ്ങൾ ഇല്ലാതിരുന്ന കാലയളവിൽ വലിയ മാറ്റങ്ങൾ ആണ് ഉണ്ടായത്. ടൈം ടേബിൾ മാറിയിരുന്നു, ചിലർക്ക് അധ്യാപകരും മാറിയിരുന്നു. എന്നിരുന്നാലും ഞങ്ങളുടെ ഇരിപ്പിടം ഓഡിറ്റോറിയത്തിൽ തന്നെ ആയിരുന്നു. അവിടെ ഞങ്ങൾക്ക് മുന്നേ വന്നിരുന്ന അധ്യാപക വിദ്യാർഥികളും ഉണ്ടായിരുന്നു. ഒരിടവേളക്ക് ശേഷമാണ്  ക്ലാസ്സിൽ ചെന്നത് എങ്കിലും വിദ്യാർത്ഥികൾ എന്നെ ഓർത്തിരുന്നു. പുതിയ ഒരു പാഠഭാഗം ആണ് അവരെ പരിചയപ്പെടുത്തിയത്. 3/11/2023 ഇന്ന് ഒബ്സെർവഷനു വേണ്ടി അധ്യാപകർ വരുമെന്ന് അറിയിച്ചിരുന്നു. അതിനുള്ള തയ്യാറെടുപ്പുകൾ ഞങ്ങൾ നടത്തിയിരുന്നു. ജനറൽ സബ്ജെക്ട് ടീച്ചർ ആയ ജയ് ടീച്ചറും ഓപ്ഷണൽ ടീച്ചർ ആയ ബിന്ദു ടീച്ചറും ആണ് വന്നിരുന്നത്. ടെൻഷനിലായിരുന്നു ഞങ്ങൾ. നല്ല അഭിപ്രായങ്ങൾ ഞങ്ങൾക്ക് ലഭിച്ചു.