അദ്ധ്യാപകപരിശീലനം
6/11/2023
9:30 ഈശ്വരപ്രാർഥനയോട് കൂടി സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചു. കലോത്സവം ആരംഭിച്ചതിനാൽ മിക്ക അധ്യാപകരും അതിന്റെ തിരക്കിൽ ആയിരുന്നു. ധാരാളം ക്ലാസുകൾ എടുക്കാനുള്ള അവസരങ്ങൾ ഞങ്ങൾക്ക് ലഭിച്ചിരുന്നു.
7/11/2023
രാവിലെ തന്നെ സ്കൂളിൽ എത്തിച്ചേർന്നു. ക്സ് നടത്തുന്ന വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്തു എങ്കിലും സ്കൂളിൽ വിദ്യാർത്ഥികൾ എത്തിച്ചേർന്നിരുന്നു. ക്ലാസ്സുകളിൽ ഹാജർ നില തീരെ കുറവ് ആയിരുന്നു. അതിനാൽ തന്നെ പുതിയ പാഠഭാഗങ്ങൾ പരിചയപ്പെടുത്തേണ്ട എന്ന് ഹെഡ്മാസ്റ്റർ അറിയിച്ചിരുന്നു, ആയതിനാൽ മറ്റു പ്രവർത്തങ്ങൾ ആണ് ചെയ്യിച്ചത്. പ്രൊജക്ടർ ഉപയോഗിച്ച് പാഠഭാഗവുമായി ബന്ധപ്പെട്ട ദൃശ്യ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ആകാംഷഭരിതൽ ആയി കുട്ടികൾ അത് വീക്ഷിച്ചു.കുറച്ചു നേരം കഴിഞ്ഞപ്പോൾ സമരക്കാർ വന്നതിനെ തുടർന്ന് സ്കൂൾ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കുകയും കുട്ടികളെ വീട്ടിലേക്കു വിടുകയും ചെയ്തു. ഹെഡ്മാസ്റ്ററുടെ നിർദ്ദേശപ്രകാരം 12:30 നു ഞങ്ങൾ വീട്ടിലേക്കു പോയി.
Comments
Post a Comment