അദ്ധ്യാപകപരിശീലനം

18/11/2023

13/11/2023
പതിവുപോലെ സ്കൂൾ പ്രവർത്തനങ്ങൾ നടന്നു. ഇന്ന് സ്കൂളിൽ ഫിലിം ഫെസ്റ്റിവൽ ആയിരുന്നു. പണം അടച്ച എല്ലാ വിദ്യാർഥികളെയും അതിൽ പങ്കെടുപ്പിച്ചിരുന്നു. അതിനാൽ തന്നെ മിക്ക ക്ലാസ്സുകളിലും കുട്ടികൾ കുറവ് ആയിരുന്നു. ഇന്ന് ഉറൂബിന്റെ ഉമ്മാച്ചു എന്നാ നോവലിലെ ഒരു ഭാഗം ആയിരുന്നു ഞാൻ കുട്ടികൾക്ക് പരിചയപ്പെടുത്തിയത്.

14/11/2023

9:30ന്  ഈശ്വരപ്രാർഥനയോട് കൂടി സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചു.
ഉച്ചക്ക് ആഹാരം വിളമ്പാനുള്ള ചുമതല ഞങ്ങൾക്ക് ആയിരുന്നു. മഴ പെയ്തതിനാൽ കുട്ടികൾ എത്തിച്ചേരാൻ താമസിച്ചിരുന്നു.

15/11/2023

 താമസിച്ചു വരുന്ന കുട്ടികളെ അധ്യാപകർ മാറ്റി നിർത്തുന്നുണ്ടായിരുന്നു. നാളെ മുതൽ 9:15 ന് സ്കൂളിൽ എല്ലാരും നിർബന്ധമായും എത്തിച്ചേരണം എന്നും ഹെഡ്മാസ്റ്റർ അറിയിച്ചിരുന്നു. മാത്രമല്ല  ഭക്ഷണവാശിഷ്ടങ്ങൾ സ്കൂളിൽ വലിച്ചെറിയരുത് എന്നും സ്റ്റീൽ കുപ്പികൾ കൊണ്ട് വരണം എന്നും പൊതിച്ചോറുകൾക്കു പകരം പാത്രങ്ങളിൽ ആഹാരം കൊണ്ട് വരണം എന്നും പൊതു നിർദ്ദേശം നൽകി.

16/11/2023

ഇന്ന് ക്ലാസ്സ് നിരീക്ഷണത്തിനായി  മലയാളം അധ്യാപിക എത്തും എന്ന് അറിയിച്ചിരുന്നു. അതിനുള്ള തയ്യാറെടുപ്പുകൾ നടത്തി. എനിക്ക് മൂന്നാം പീരിയഡു ആയിരുന്നു ഉണ്ടായിരുന്നത്. സ്കൂളിൽ അതാതു അധ്യാപകർ ക്ലാസ്സ് ടെസ്റ്റ്‌ നടത്തി 20  ന് മുൻപ് മാർക്ക്‌ ലിസ്റ്റ് നൽകണം എന്നും ഹെഡ്മാസ്റ്റർ അറിയിച്ചു. ക്ലാസ്സ്‌ ടെസ്റ്റ്‌നു ഉള്ള നിർദ്ദേങ്ങൾ ഞങ്ങൾ അതാതു ക്ലാസ്സുകളിൽ അറിയിച്ചു.

17/11/2023

ഇന്ന് 9D  ക്ലാസ്സിൽ കേരളപാഠവാലി  ടെസ്റ്റ്‌ പേപ്പർ നടത്തി.20 മാർക്കിന് ആയിരുന്നു പരീക്ഷ നടത്തിയത്. എല്ലാ കുട്ടികളും നന്നായി പങ്കെടുത്തിരുന്നു.

Comments

Popular posts from this blog

അദ്ധ്യാപക പരിശീലനം 25/11/2023