അദ്ധ്യാപക പരിശീലനം 25/11/2023
20/11/2023
9:30 ഈശ്വരപ്രാർഥനയോട് കൂടി സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചു.
ഹെഡ്മാസ്റ്ററുടെ നിർദേശപ്രകാരം ഉള്ള ക്ലാസ്സ് ടെസ്റ്റുകൾ നടത്തിയിരുന്നു.
തുടർന്ന് പേപ്പറുകൾ വിതരണം ചെയ്തു.
21/11/2023
സൗഹാർദ്ദക്ലബിന്റെ നേതൃത്വത്തിൽ നടന്ന ക്വിസ് മത്സരത്തിൽ പങ്കെടുക്കാനായി വിവിധ സ്കൂളുകളിൽ നിന്നു വിദ്യാർത്ഥികൾ സ്കൂൾ ഓഡിറ്റോറിയത്തിൽ എത്തിച്ചേർന്നിരുന്നു.
ക്ലാസ്സ് ടെസ്റ്റുകൾ നടത്തിയതിന്റെ മാർക്ക് ലിസ്റ്റ് അതാതു ക്ലാസ്സ് ടീച്ചറിന്റെ കയ്യിൽ ഏൽപ്പിച്ചു.
22/11/2023
സ്കൂളിൽ നാളെ ക്ലസ്റ്റർ മീറ്റിംഗ് ആണ് എന്ന് അറിയിച്ചിരുന്നു. അതിനാൽ തന്നെ നാളെ സ്കൂളിൽ ക്ലാസുകൾ ഉണ്ടാകില്ല എന്നും ഞങ്ങളെ അധ്യാപകർ അറിയിച്ചു. സ്കൂൾ പ്രവർത്തനങ്ങൾ പതിവുപോലെ നടന്നു.
24/11/2023
9:30 നു തന്നെ സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചു.തിങ്കളാഴ്ച സ്കൂളിൽ നിന്നും ടൂർ പോകാൻ തീരുമാനിച്ചിരിക്കുകയാണ്. അതുമായി ബന്ധപ്പെട്ട ചർച്ചകൾ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നിരുന്നു. തുടർന്ന് സബ്ജില്ലാ കലോത്സവത്തിന് Aഗ്രേഡ് നേടിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ ആണ് സർട്ടിഫിക്കറ്റ് വിതരണം നടത്തിയത്.
Comments
Post a Comment