അധ്യാപക പരിശീലനം
4/11/2023
ഞങ്ങളുടെ പരീക്ഷക്കു ശേഷം അധ്യാപകപരിശീലനം ആരംഭിച്ചതു 2/11/2023 മുതൽ ആയിരുന്നു. തലേ ദിവസം തന്നെ അതാതു അധ്യാപകരിൽനിന്നും പഠിപ്പിക്കേണ്ടുന്ന പാഠഭാഗങ്ങൾ ഞങ്ങൾ ശേഖരിച്ചിരുന്നു. ഞങ്ങൾ ഇല്ലാതിരുന്ന കാലയളവിൽ വലിയ മാറ്റങ്ങൾ ആണ് ഉണ്ടായത്. ടൈം ടേബിൾ മാറിയിരുന്നു, ചിലർക്ക് അധ്യാപകരും മാറിയിരുന്നു.
എന്നിരുന്നാലും ഞങ്ങളുടെ ഇരിപ്പിടം ഓഡിറ്റോറിയത്തിൽ തന്നെ ആയിരുന്നു. അവിടെ ഞങ്ങൾക്ക് മുന്നേ വന്നിരുന്ന അധ്യാപക വിദ്യാർഥികളും ഉണ്ടായിരുന്നു. ഒരിടവേളക്ക് ശേഷമാണ് ക്ലാസ്സിൽ ചെന്നത് എങ്കിലും വിദ്യാർത്ഥികൾ എന്നെ ഓർത്തിരുന്നു. പുതിയ ഒരു പാഠഭാഗം ആണ് അവരെ പരിചയപ്പെടുത്തിയത്.
3/11/2023
ഇന്ന് ഒബ്സെർവഷനു വേണ്ടി അധ്യാപകർ വരുമെന്ന് അറിയിച്ചിരുന്നു. അതിനുള്ള തയ്യാറെടുപ്പുകൾ ഞങ്ങൾ നടത്തിയിരുന്നു. ജനറൽ സബ്ജെക്ട് ടീച്ചർ ആയ ജയ് ടീച്ചറും ഓപ്ഷണൽ ടീച്ചർ ആയ ബിന്ദു ടീച്ചറും ആണ് വന്നിരുന്നത്. ടെൻഷനിലായിരുന്നു ഞങ്ങൾ. നല്ല അഭിപ്രായങ്ങൾ ഞങ്ങൾക്ക് ലഭിച്ചു.
Comments
Post a Comment