2022-24 B. Ed കറിക്കുലത്തിന്റെ ഭാഗമായി ഒരു സമൂഹ സമ്പർക്കസഹവാസ ക്യാമ്പ് നടത്തിയിരുന്നു. ഡിസംബർ 18,19,20,21,22 തീയതികളിൽ കെ. ടി. സി. ടി കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ ആയിരുന്നു ക്യാമ്പ് സംഘടിപ്പിച്ചിരുന്നത്.
11/12/2023- തിങ്കൾ ജില്ലാ കലോത്സവത്തിന് ശേഷം സ്കൂൾ തുറന്നു. സ്കൂൾ അന്തരീക്ഷം തീർത്തും വിജനമായിരുന്നു.ബുധനാഴ്ച മുതൽ ക്രിസ്മസ് പരീക്ഷ ആരംഭിക്കുന്നതിനാൽ സ്കൂളിൽ ഹാജൽ നില പൊതുവെ കുറവ് ആയിരുന്നു. എന്നിരുന്നാലും സ്കൂൾ പ്രവർത്തനങ്ങൾ സജീവമായി നടന്നു. ഇന്ന് ഞാൻ പുതിയ ഒരു പാഠഭാഗം ആണ് പരിചയപ്പെടുത്തിയത്. നിത്യചൈതന്യയതിയുടെ ഓർമ്മകുറിപ്പിലെ ഭാഗമായ രണ്ട് ടാക്സ്കിക്കാർ എന്ന പാഠം ആയിരുന്നു അത്. 12/12/2023- ചൊവ്വ 9:30 ന് ഈശ്വര പ്രാർഥനയോട് കൂടി സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചു. നാളെയാണ് പരീക്ഷ ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസത്തെക്കാൾ ഹാജൽ നില ഇന്ന് കുറവ് ആയിരുന്നു. ഇന്ന് സംസ്‌കൃത പരീക്ഷ ഉണ്ടായിരുന്നു.+1 നും +2 നും പരീക്ഷകൾ ആരംഭിച്ചു. ഇന്ന് 5 പിരീഡ് വരെയേ സ്കൂളിൽ ക്ലാസുകൾ ഉണ്ടായിരുന്നുള്ളു കാരണം നാളെ മുതൽ പരീക്ഷകൾ ആരംഭിക്കുന്നത്. 13/12/2023- ബുധൻ ഇന്ന് മുതൽ സ്കൂളിൽ പരീക്ഷകൾ ആരംഭിച്ചു.10 മണി മുതൽ ആയിരുന്നു പരീക്ഷ. പരീക്ഷചുമതലകൾ പ്രത്യേകമായി ഞങ്ങൾക്ക് തന്നിരുന്നില്ല. എന്നിരുന്നാലും ആവശ്യമായ സഹായങ്ങൾ ഞങ്ങൾ ചെയ്തിരുന്നു. ഉച്ചക്ക് ഭക്ഷണം വിതരണം ചെയ്യാനുള്ള ചുമതല...
4/12/2023- ഈശ്വര പ്രാർഥനയോട് കൂടി സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇന്ന് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ആയിരുന്നു. ഓഫീസിൽ പ്രത്യേക മീറ്റിംഗ് വിളിച്ചുകൂട്ടി തെരഞ്ഞെടുപ്പ് നിർദ്ദേശങ്ങൾ നൽകിയിരുന്നു. 8c ക്ലാസ്സ് ആയിരുന്നു ഞങ്ങൾക്ക് ലഭിച്ചത്. ആവശ്യമായ നിർദ്ദേശങ്ങൾ മറ്റു അധ്യാപകരും തന്നിരുന്നു. നല്ല രീതിയിൽ തന്നെയാ തിരഞ്ഞെടുപ്പ് നടത്തുകയും, ലീഡറിനെ അഭിനന്ദിക്കുകയും ചെയ്തു. തുടർന്ന് സ്കൂളിൽ മില്ലറ്റ് ദിനത്തോട് അനുബന്ധിച്ചു ഭക്ഷ്യമേളയും സംഘടിപ്പിച്ചിരുന്നു. നാളെ മുതൽ ജില്ലാ കലോത്സവം ആരംഭിക്കുന്നതിനാൽ അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളും പരിശീലനങ്ങളും സ്കൂളിൽ നടന്നിരുന്നു. 5/12/2023 ജില്ലാ കലോത്സവത്തിന്റെ ആദ്യ ദിനം...
27/11/2023 തിങ്കൾ ഈശ്വരപ്രാർത്ഥനയോട് കൂടി സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇന്ന് സ്കൂളിൽ നിന്നു പത്താം ക്ലാസ്സിലെ വിദ്യാർഥികളെ ടൂറിനു കൊണ്ട് പോയി. അതിനാൽ തന്നെ ധാരാളം ഫ്രീ പീരിയഡ് ലഭിച്ചിരിന്നു.ഇന്ന് ഫിസിക്കൽ എഡ്യൂക്കേഷൻ ഒബ്സെർവേഷൻ ആയിരുന്നു. ഒന്നും രണ്ടും പീരിയഡ് ആയിരുന്നു ഇതിനു വേണ്ടി ക്രമീകരിച്ചത്. 28/11/2023 ചൊവ്വ കൃത്യ സമയത്തുതന്നെ സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചു. അദ്ധ്യാപകർ ഇന്നും കുറവായിരുന്നു. ഇന്ന് ഞങ്ങൾക്ക് മലയാളം ഒബ്സെർവേഷൻ ആയിരുന്നു.ഒന്നും രണ്ടും പീരിയഡ് ആയിരുന്നു ഇതിനു വേണ്ടി തയ്യാറാക്കിയത്.എൻ. എൻ. കക്കാടിന്റെ 'സഫലമീയാത്ര' എന്ന കവിത ആണ് ഞാൻ ഇന്ന് പരിചയപ്പെടുത്തിയത്. 29/11/2023 ബുധൻ ഈശ്വരപ്രാർഥനയോട് കൂടി സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചു. സ്കൂളിൽ ചില അറ്റകുറ്റപണികൾ നടക്കുന്നതിനാൽ കുറച്ചു കുട്ടികളെ ഓഡിറ്റോറിയത്തിൽ ആയിരുന്നു ഇരുത്തിയിരുന്നത്. മാത്രമല്ല ജില്ലാ കലോത്സവത്തിന് വേണ്ടിയുള്ള പരിശീലനങ്ങളും നടന്നിരുന്നു. മൂന്നാം പീരിയഡ് ആയിരുന്നു എനിക്ക് ക്ലാസ്സ് എടുക്കാനായി ലഭിച്ചത്. സഫലമീയാത്ര എന്ന കവിതയിലെ ഭാഗങ്ങൾ ആണ് ചർച്ച ചെയ്തത്. 30/11/2023 വ്യാഴം ഈശ...