2/12/2023 അധ്യാപന പരിശീലനം
27/11/2023
തിങ്കൾ
ഈശ്വരപ്രാർത്ഥനയോട് കൂടി സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇന്ന് സ്കൂളിൽ നിന്നു പത്താം ക്ലാസ്സിലെ വിദ്യാർഥികളെ ടൂറിനു കൊണ്ട് പോയി. അതിനാൽ തന്നെ ധാരാളം ഫ്രീ പീരിയഡ് ലഭിച്ചിരിന്നു.ഇന്ന് ഫിസിക്കൽ എഡ്യൂക്കേഷൻ ഒബ്സെർവേഷൻ ആയിരുന്നു. ഒന്നും രണ്ടും പീരിയഡ് ആയിരുന്നു ഇതിനു വേണ്ടി ക്രമീകരിച്ചത്.
28/11/2023
ചൊവ്വ
കൃത്യ സമയത്തുതന്നെ സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചു. അദ്ധ്യാപകർ ഇന്നും കുറവായിരുന്നു. ഇന്ന് ഞങ്ങൾക്ക് മലയാളം ഒബ്സെർവേഷൻ ആയിരുന്നു.ഒന്നും രണ്ടും പീരിയഡ് ആയിരുന്നു ഇതിനു വേണ്ടി തയ്യാറാക്കിയത്.എൻ. എൻ. കക്കാടിന്റെ 'സഫലമീയാത്ര' എന്ന കവിത ആണ് ഞാൻ ഇന്ന് പരിചയപ്പെടുത്തിയത്.
29/11/2023
ബുധൻ
ഈശ്വരപ്രാർഥനയോട് കൂടി സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചു. സ്കൂളിൽ ചില അറ്റകുറ്റപണികൾ നടക്കുന്നതിനാൽ കുറച്ചു കുട്ടികളെ ഓഡിറ്റോറിയത്തിൽ ആയിരുന്നു ഇരുത്തിയിരുന്നത്. മാത്രമല്ല ജില്ലാ കലോത്സവത്തിന് വേണ്ടിയുള്ള പരിശീലനങ്ങളും നടന്നിരുന്നു. മൂന്നാം പീരിയഡ് ആയിരുന്നു എനിക്ക് ക്ലാസ്സ് എടുക്കാനായി ലഭിച്ചത്. സഫലമീയാത്ര എന്ന കവിതയിലെ ഭാഗങ്ങൾ ആണ് ചർച്ച ചെയ്തത്.
30/11/2023
വ്യാഴം
ഈശ്വരപ്രാർഥനയോട് കൂടി സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു. വെള്ളിയാഴ്ച നടത്താനിരുന്ന സ്കൂൾ തിരഞ്ഞെടുപ്പ് തിങ്കളാഴ്ചത്തേക്കു മാറ്റി വെച്ചതായി അറിയിച്ചിരുന്നു. മൂന്നാമത്തെ പീരിയഡ് ആയിരുന്നു ക്ലാസ്സ് എടുക്കാൻ ലഭിച്ചത്.
1/12/2023
വെള്ളി
9:30ന് ഈശ്വരപ്രാർഥനയോട് കൂടി സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചത്. എയ്ഡ്‌സ് ദിനത്തോട് അനുബന്ധിച്ചു സ്കൂളിൽ എൻ. സി. സി യുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസും ക്വിസ് മത്സരവും മറ്റു രചനാ മത്സരങ്ങളും നടന്നിരുന്നു. തിങ്കളാഴ്ച സ്കൂൾ തിരഞ്ഞെടുപ്പ് ആയതിനാൽ അതിനുള്ള സജ്ജീകാരണങ്ങളും നടന്നു.
https://youtu.be/eAmEpB5m3Xo?si=W_krqE6jB7zKn1eh
Comments
Post a Comment