അധ്യാപന പരിശീലനം 9/12/2023
4/12/2023-
ഈശ്വര പ്രാർഥനയോട് കൂടി സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇന്ന് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ആയിരുന്നു. ഓഫീസിൽ പ്രത്യേക മീറ്റിംഗ് വിളിച്ചുകൂട്ടി തെരഞ്ഞെടുപ്പ് നിർദ്ദേശങ്ങൾ നൽകിയിരുന്നു.
8c ക്ലാസ്സ് ആയിരുന്നു ഞങ്ങൾക്ക് ലഭിച്ചത്. ആവശ്യമായ നിർദ്ദേശങ്ങൾ മറ്റു അധ്യാപകരും തന്നിരുന്നു. നല്ല രീതിയിൽ തന്നെയാ തിരഞ്ഞെടുപ്പ് നടത്തുകയും, ലീഡറിനെ അഭിനന്ദിക്കുകയും ചെയ്തു. തുടർന്ന് സ്കൂളിൽ മില്ലറ്റ് ദിനത്തോട് അനുബന്ധിച്ചു ഭക്ഷ്യമേളയും സംഘടിപ്പിച്ചിരുന്നു. നാളെ മുതൽ ജില്ലാ കലോത്സവം ആരംഭിക്കുന്നതിനാൽ അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളും പരിശീലനങ്ങളും സ്കൂളിൽ നടന്നിരുന്നു.
5/12/2023
ജില്ലാ കലോത്സവത്തിന്റെ ആദ്യ ദിനം ആയിരുന്നു ഇന്ന്. സ്കൂളിൽ നല്ല തിരക്ക് അനുഭവപെട്ടിരുന്നു. മൂന്നു വേദികളാണ് ഇതിനു വേണ്ടി തയ്യാറാക്കിയത്. സ്കൂൾ ഓഡിറ്റോറിയത്തിൽ വേദി 6 ആയിരുന്നു. അവിടെ ഇന്ന് കഥകളി സംഗീതം തുടങ്ങിയ കലാപരിപാടികൾ ആയിരുന്നു.
വേദി-7 ൽ രചനാ മത്സരങ്ങൾ ആണ് നടന്നിരുന്നത്. വിവിധ ഉപജില്ലാകൾക്കും ഓരോ ക്ലാസുകൾ നൽകി വേണ്ട സൗകര്യങ്ങൾ സജ്ജീകരിച്ചിരുന്നു.
വേദി -8 ൽ പദ്യപാരായണം തുടങ്ങിയ മത്സര ഇനങ്ങൾ ആയിരുന്നു നടന്നിരുന്നത്.
6/12/2023
ജില്ലാ കലോത്സവത്തിന്റെ രണ്ടാം ദിനം ആയിരുന്നു ഇന്ന്. സ്കൂളിൽ നല്ല തിരക്ക് അനുഭവപ്പെട്ടു. വിവിധ വേഷങ്ങൾ അണിഞ്ഞു കുട്ടികൾ നടന്നിരുന്നു. വേദി -6 ൽ യു.പി,
എച്ച്. എസ് വിഭാഗം നാടക മത്സരം ആണ് നടന്നത്. വേദി -7ൽ രാവിലെ ഉപകരണ സംഗീതം ആയിരുന്നു നടന്നിരുന്നത്. വേദി -8ൽ തായമ്പക, ചെണ്ട മേളം തുടങ്ങിയ ഇനങ്ങളും നടന്നിരുന്നു.
7/12/2023
ഇന്ന് വേദി 6 ലും വേദി 8 ലും ആണ് കൂടുതൽ തിരക്ക് അനുഭവപെട്ടത്. രാവിലെ 10 മണിക്ക് തന്നെ കലാമത്സരങ്ങൾ ആരംഭിച്ചിരുന്നു. വേദി -6 ൽ മൂകാഭിനയം ആയിരുന്നു നടന്നത്.വളരെ മികച്ച പ്രകടനം ആയിരുന്നു കുട്ടികൾ കാഴ്ചവെച്ചത്.വേദി -7ൽ അറബിക് പദ്യപാരായണം ആണ് നടന്നത്. അവിടെ പൊതുവെ തിരക്ക് കുറവ് ആയിരുന്നു. വേദി -8 ൽ നാടൻപാട്ട് മത്സരം, വഞ്ചിപ്പാട്ട് മത്സരം എന്നിവയാണ് നടന്നത്. ഞങ്ങളുടെ സ്കൂളിലെ വിദ്യാർത്ഥികാളും പരിപാടികൾ അവതരിപ്പിച്ചിരുന്നു. വേദി -6 ൽ ഉച്ചക്ക് ശേഷം ഹയർ സെക്കന്ററി വിഭാഗത്തിന്റെ നാടക മത്സരം ആയിരുന്നു നടന്നത്. എല്ലാ കലാപരിപാടികളും ഞങ്ങൾ കണ്ട് ആസ്വദിച്ചു.
8/12/2023
ഇന്ന് സ്കൂളിൽ വെച്ച് നടത്താൻ ഉദ്ദേശിച്ച പരിപാടികൾ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിരുന്നു. സ്കൂളിൽ SPC യുടെ ക്ലാസും പരീക്ഷയും ഉണ്ടായിരുന്നു. മൂല്യനിർണയത്തിൽ ഞങ്ങൾ കൂടി ഉണ്ടായിരുന്നു. തുടർന്ന് ഹെഡ്മാസ്റ്ററിന്റെ നിർദ്ദേശപ്രകാരം കലോത്സവ വേദിയിലേക്ക് പുറപ്പെട്ടു.
Comments
Post a Comment