15/12/2023 അധ്യാപകപരിശീലനം

11/12/2023- തിങ്കൾ

ജില്ലാ കലോത്സവത്തിന് ശേഷം സ്കൂൾ തുറന്നു. സ്കൂൾ അന്തരീക്ഷം തീർത്തും വിജനമായിരുന്നു.ബുധനാഴ്ച മുതൽ ക്രിസ്മസ് പരീക്ഷ ആരംഭിക്കുന്നതിനാൽ സ്കൂളിൽ ഹാജൽ നില പൊതുവെ കുറവ് ആയിരുന്നു. എന്നിരുന്നാലും സ്കൂൾ പ്രവർത്തനങ്ങൾ സജീവമായി നടന്നു. ഇന്ന് ഞാൻ പുതിയ ഒരു പാഠഭാഗം ആണ് പരിചയപ്പെടുത്തിയത്. നിത്യചൈതന്യയതിയുടെ ഓർമ്മകുറിപ്പിലെ ഭാഗമായ രണ്ട് ടാക്സ്കിക്കാർ എന്ന പാഠം ആയിരുന്നു അത്.

12/12/2023- ചൊവ്വ

9:30 ന് ഈശ്വര പ്രാർഥനയോട് കൂടി സ്കൂൾ  പ്രവർത്തനങ്ങൾ ആരംഭിച്ചു. നാളെയാണ് പരീക്ഷ ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസത്തെക്കാൾ ഹാജൽ നില ഇന്ന് കുറവ് ആയിരുന്നു. ഇന്ന് സംസ്‌കൃത പരീക്ഷ ഉണ്ടായിരുന്നു.+1 നും +2 നും പരീക്ഷകൾ ആരംഭിച്ചു. ഇന്ന് 5 പിരീഡ് വരെയേ സ്കൂളിൽ ക്ലാസുകൾ  ഉണ്ടായിരുന്നുള്ളു കാരണം നാളെ മുതൽ പരീക്ഷകൾ ആരംഭിക്കുന്നത്.

13/12/2023- ബുധൻ

ഇന്ന് മുതൽ  സ്കൂളിൽ പരീക്ഷകൾ ആരംഭിച്ചു.10 മണി മുതൽ ആയിരുന്നു പരീക്ഷ. പരീക്ഷചുമതലകൾ  പ്രത്യേകമായി ഞങ്ങൾക്ക്  തന്നിരുന്നില്ല. എന്നിരുന്നാലും ആവശ്യമായ സഹായങ്ങൾ  ഞങ്ങൾ  ചെയ്തിരുന്നു. ഉച്ചക്ക് ഭക്ഷണം  വിതരണം  ചെയ്യാനുള്ള ചുമതല  ഞങ്ങൾക്ക്  ലഭിച്ചു. ഉച്ചക്ക് ശേഷവും പരീക്ഷകൾ ഉണ്ടായിരുന്നു.

14/12/2023-വ്യാഴം

 ഇന്നും  10 മണി മുതൽ ആയിരുന്നു പരീക്ഷകൾ  ആരംഭിച്ചത്. 18മുതൽ  ഞങ്ങൾക്ക്  കോളേജിൽ ക്യാമ്പ് ആരംഭിക്കുകയാണ്. അതിനാൽ തന്നെ ഇന്ന് രജിസ്റ്റർ തിരിച്ചു വാങ്ങണം എന്നും, ക്യാമ്പിന്റെ വിവരങ്ങൾ സ്കൂളിൽ അറിയിക്കണം എന്നും കോളേജിൽ നിന്നു അറിയിച്ചിരുന്നു. നാളെ ക്യാമ്പിന്റ തയ്യാറെടുപ്പിനായി കോളേജിൽ എത്തണം എന്നും അറിയിച്ചു. അതിനാൽ വൈകുന്നേരം ഞങ്ങൾ രജിസ്റ്റർ വാങ്ങി വീട്ടിലേക്കു പുറപ്പെട്ടു, അങ്ങനെ താത്കാലികമായി വിടപറഞ്ഞു.

Comments

Popular posts from this blog

അദ്ധ്യാപക പരിശീലനം 25/11/2023