5/7/2024

ദിവസം - 18

ഈ ആഴ്ചയിലും സ്കൂളിൽ പ്രത്യേക പരിപാടികൾ ഉണ്ടായിരുന്നു.1/7/2024 ന് സ്കൂളിലെ എൻ എസ് എസ് ക്യാമ്പ് പാങ്ങോട് പോലീസ് ട്രെയിനിങ് ക്യാമ്പിൽ വെച്ച് നടന്നിരുന്നു. ഇതിനായി കുട്ടികളെ യാത്രയാക്കുവാൻ രക്ഷിതാക്കാളും സ്കൂളിൽ എത്തിയിരുന്നു. തുടർന്നു സ്കൂളിൽ  ആരോഗ്യവും  ശുചിത്വവും  എന്ന് വിഷയത്തെക്കുറിച്ച് പ്രത്യേക ക്ലാസ്സ്‌ പി ആന്റ് ജി കമ്പനിയെ പ്രതിനിധീകരിച്ചു കൊണ്ട് ശ്രീമതി. പ്രിയ ആയിരുന്നു ക്ലാസ്സ്‌ എടുത്തത്.2/7/2024 ന് വായന ദിന മെഗാ ക്വിസ് നടന്നിരുന്നു.4/7/2024
എസ് എഫ് ഐ  ആഹ്വാനം  ചെയ്ത  വിദ്യാഭ്യാസ ബന്ദ് ആയിരുന്നു. വെള്ളിയാഴ്ച വീണ്ടും സ്കൂൾ  പ്രവർത്തനങ്ങൾ നടന്നു. 5/7/2024 ന് ബഷീർ അനുസ്മരണ  ദിനം  കൂടി ആയിരുന്നു. പ്രത്യേക  പുസ്തകപ്രദർശനം, ക്വിസ് മത്സരം തുടങ്ങിയവ സ്കൂളിൽ  നടന്നു.



Comments

Popular posts from this blog

അദ്ധ്യാപക പരിശീലനം 25/11/2023