27/7/2024
ദിവസം -33
ഈ ആഴ്ച വളരെ നല്ല രീതിയിൽ ആണ് കടന്നു പോയത്. 22/7/2024 തിങ്കളാഴ്ച പത്ര വിതരണ പരിപാടി ഉണ്ടായിരുന്നു. കൂടാതെ വിവിധ ക്ലബ്ബുകളുടെ ഉൽഘാടനവും ഉണ്ടായിരുന്നു. തുടർന്ന് വിവിധ ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനവിതരണവും ഉണ്ടായിരുന്നു. ചൊവ്വാഴ്ച കബഡി ടീം സെലക്ഷനും ഫോട്ടോ എടുപ്പും നടന്നു. ബുധനാഴ്ച്ച സ്പേസ് ക്വിസ് മത്സരവും നടന്നു. വ്യാഴാഴ്ച പുസ്തകപ്രദർശനം, ഉണ്ടായിരുന്നു. കൂടാതെ ആറ്റിങ്ങൽ പ്രൈമറി ഹെൽത്ത് സെന്ററിൽ നിന്നു കൗമാരക്കാരുടെ പ്രശ്നങ്ങൾ എന്ന വിഷയത്തെ സംബന്ധിച്ച് പ്രത്യേക ബോധവൽക്കരണ ക്ലാസും ഉണ്ടായിരുന്നു.
Comments
Post a Comment