12/7/2024
ദിവസം - 23
ഈ ആഴ്ച എല്ലാ ദിവസവും പ്രവർത്തിദിനങ്ങൾ ആയിരുന്നു. അതിനാൽ തന്നെ സ്കൂൾ പ്രവർത്തനങ്ങൾ സുഗമായി നടന്നിരുന്നു.8E ക്ലാസ്സിൽ 2 പീരിയഡുകളും 8G ക്ലാസ്സിൽ 4 പീരിയഡുകളുമാണ് എനിക്ക് ലഭിച്ചിരുന്നത്. സ്കൂളിൽ ചൊവ്വാഴ്ച ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി മൂകനാടകവും കുട്ടികൾക്ക് അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കാൻ വേണ്ടി ബോധവത്കരണ ക്ലാസും നടത്തിയിരുന്നു. ചൊവ്വാഴ്ച ദിവസം ഞങ്ങൾക്ക് ഒബ്സെർവഷൻ നടന്നിരുന്നു. വ്യാഴാഴ്ച സ്കൂളിൽ സൈബർ ബോധവത്ക്കരണ ക്ലാസും ഉണ്ടായിരുന്നു. വെള്ളിയാഴ്ച Ncc, കരാട്ടെ തുടങ്ങിയവരുടെ സെലെക്ഷനും നടന്നിരുന്നു.
Comments
Post a Comment