28/06/2024
ദിവസം -13
ഈ ആഴ്ച സ്കൂളിൽ പ്രാധാനപ്പെട്ട പല പരിപാടികളും നടന്നിരുന്നു.24/06/2024 ന് പ്ലസ് ഒൺ വിദ്യാർത്ഥികളുടെ പ്രവേശന ദിനം കൂടി ആയിരുന്നു. കുട്ടികൾക്കും രക്ഷിതാകൾക്കുമായി പ്രത്യേക മീറ്റിംഗ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. മലയാളം അദ്ധ്യാപികയുടെ നിർദ്ദേശപ്രകാരം വയനാദിന ക്വിസ് മത്സരം 8Gക്ലാസ്സിൽ നടത്തിയിരുന്നു.
25/06/2024 ന് കെ എസ് യു ആഹ്വാനം ചെയ്തിരുന്നു വിദ്യാഭ്യാസബന്ദ് ആയിരുന്നു. അന്ന് ക്ലാസുകൾ ഒന്നും ഉണ്ടായിരുന്നില്ല. 26/06/2024 ന് ലഹരിവിരുദ്ധദിനത്തോട് അനുബന്ധിച്ച ഫ്ലാഷ്മോബും ഉണ്ടായിരുന്നു.27/06/2024 ന് ഞങ്ങൾക്ക് ഒബ്സെർവഷൻ ആയിരുന്നു. രാവിലെത്തെ 2,3 പീരിയഡകൾ ആയിരുന്നു ഇതിനായി ഞങ്ങൾ ഒരുക്കിയത്. നല്ല മഴ ആയതു കൊണ്ട് കുട്ടികൾ പുറത്തുഇറങ്ങി നടക്കരുത് എന്നും സ്കൂളിൽ നിന്നു നിർദ്ദേശങ്ങൾ നൽകിയിരുന്നു.28 /6/2024 ന് മറ്റു പ്രത്യേക പരിപാടികൾ ഒന്നും ഉണ്ടായിരുന്നില്ല.
Comments
Post a Comment