15/06/2024
ദിവസം -4
ഈ ആഴ്ച 4 ദിവസം ആണ് സ്കൂളിൽ പോയത്. ആദ്യത്തെ ആഴ്ച ആയതിനാൽ സ്കൂൾ സമയത്തെക്കുറിച്ചും പീരീഡുകളെക്കുറിച്ചും ധാരണകൾ ഇല്ലായിരുന്നു.
എന്നിരുന്നാലും ക്ലാസ്സ് പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചിരുന്നു.
12/6/2024 ബുധനാഴ്ച സ്കൂളിൽ എത്തിച്ചേരുകയും പ്രധാന അധ്യാപികയെ കാണുകയും അനുവാദം വാങ്ങുകയും ചെയ്തു. തുടർന്ന് സ്കൂളിൽ പ്രത്യേക മീറ്റിംഗ് വിളിച്ചു കൂട്ടി സ്കൂൾ നിയമങ്ങളെക്കുറിച്ചും ചിട്ടകളെക്കുറിച്ചും ഞങ്ങളെ ബോധ്യപ്പെടുത്തി.13/6/2024 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ പേവിഷബാധക്കു എതിരെ ഒരു ബോധവൽക്കരണ ക്ലാസ്സ് നടന്നിരുന്നു. വെള്ളിയാഴ്ച എൻ. സി. സി സെലെക്ഷൻ നടന്നു. ഈ ആഴ്ചയിലെ ശനിയാഴ്ച പ്രവർത്തി ദിനം കൂടി ആയിരുന്നു.
Comments
Post a Comment