6/1/2024

1/1/2024- തിങ്കൾ

ക്രിസ്തുമസ് അവധിക്കു ശേഷം പുതുവത്സര ദിനത്തിലാണ് സ്കൂൾ തുറന്നത്. പൊതുവെ ഹാജർ നില കുറവ് ആയിരുന്നു. ക്യാമ്പിന് ശേഷം സ്കൂളിലേക്ക് തിരിച്ചെത്തിയപ്പോൾ ഞങ്ങൾക്കും പുതിയ ഒരു ആരംഭം തന്നെയായിരുന്നു. എനിക്ക് മൂന്ന്, നാല്   പിരീഡുകൾ ആയിരുന്നു ഉണ്ടായിരുന്നത്.രണ്ട് ടാക്സിക്കാർ എന്ന പാഠഭാഗം ആണ് ചർച്ചചെയ്തത്.

3/1/2024-ബുധൻ

ഇന്നലെയും സ്കൂളിൽ പൊതുഅവധി ആയിരുന്നു.പതിവുപോലെ സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചു. എനിക്ക് മൂന്നാമത്തെ പീരിയഡ് ആയിരുന്നു ഉണ്ടായിരുന്നത്.
രണ്ട് ടാക്സിക്കാർ എന്ന പാഠത്തിന്റെ തുടർഭാഗങ്ങൾ ആണ് ചർച്ചചെയ്തത്.ഉച്ചഭക്ഷണത്തിനു ശേഷം 2:35 ന് ഒരു പ്രത്യേക അസംബ്ലി വിളിച്ചു കൂട്ടി. പി. ടി.എ. പ്രസിഡണ്ടന്റും പങ്കെടുത്തു. ഹയർസെക്കന്ററി പ്രിൻസിപ്പാൾ ആയിരുന്നു അസംബ്ലിക്കു നേതൃത്വം വഹിച്ചത്. സ്കൂളിന്റെ അച്ചടക്കത്തെക്കുറിച്ചും മാലിന്യനിർമാർജ്ജനത്തെക്കുറിച്ചും സംസാരിക്കുകയും നിർദേശങ്ങൾ നൽകുകയും ചെയ്തു.


4/1/2024-വ്യാഴം

പതിവുപോലെ തന്നെ സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇന്ന് സ്കൂളിൽ ഒൻപതാം ക്ലാസ്സിലെ അദ്ധ്യാപകർക്കു വേണ്ടി കൗമാരക്കാരുടെ പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന ഒരു ക്ലാസ്സ്‌ നടത്തിയിരുന്നു. അതിനാൽ തന്നെ ആദ്യത്തെ രണ്ട് പിരീഡുകളുടെ ചുമതല ഞങ്ങൾക്ക് തന്നെയായിരുന്നു.1ഉം 3ഉം പിരീഡുകൾ ആണ് 9D ക്ലാസ്സ്‌ എനിക്ക് ലഭിച്ചത്. ഒന്നാമത്തെ പിരീഡിൽ പരീക്ഷപേപ്പർ വിതരണം ചെയ്തു. തുടർന്ന് സംശയ നിവാരണം നടത്തി.
മൂന്നാം പിരീഡിൽ രണ്ട് ടാക്സിക്കാർ എന്ന പാഠഭാഗത്തിലെ തുടർ ഭാഗങ്ങൾ ചർച്ച ചെയ്തു.

5/1/2024 വെള്ളി


ഇന്ന് സ്കൂളിൽ അധ്യാപകർ പൊതുവെ കുറവ് ആയിരുന്നു. അതിനാൽ എല്ലാ പിരീഡും ക്ലാസുകൾ ഉണ്ടായിരുന്നു. എൽ. പി ക്ലാസ്സുകളിലും പോയിരുന്നു. തുടർന്ന് 8D ക്ലാസ്സിൽ പോയി.9D ക്ലാസ്സിൽ ഇന്ന് അച്ചീവ്മെന്റ് ടെസ്റ്റ്‌  ആയിരുന്നു നടത്തിയത്. അജഗാജന്തരം, വെളിച്ചത്തിന്റെ വിരലുകൾ, സഫലമീയാത്ര  തുടങ്ങിയ പാഠങ്ങൾ  ആണ് ഇതിനായി തെരെഞ്ഞെടുത്തത്.

6/1/2024- ശനി

ചൊവ്വ അവധി ദിവസം ആയതിനാൽ ശനി പ്രവർത്തി ദിവസം ആയിരുന്നു.ചൊവ്വാഴ്ചത്തെ ടൈം ടേബിൾ ആയിരുന്നു. ഹാജർ നില പൊതുവെ കുറവ് ആയിരുന്നുയു. പി ക്ലാസ്സിലും ഇന്ന് കയറിയിരുന്നു. മൂന്നാം പിരീഡിൽ 9D, തുടർന്ന് 7C ക്ലാസ്സിലും പോയിരുന്നു. 6,7 പിരീഡിൽ ഐ. ടി പിരീഡും ഉണ്ടായിരുന്നു. 9D ക്ലാസ്സിൽ അച്ചീവ്മെന്റ് ടെസ്റ്റിന്റെ മാർക്കുകൾ വിതരണം ചെയ്തു.

Comments

Popular posts from this blog

അദ്ധ്യാപക പരിശീലനം 25/11/2023