20/1/2024
16/1/2024
ചൊവ്വ
പതിവ് പോലെ 9:30ന് തന്നെ സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഹാജർ നില കുറവ് ആയിരുന്നു.49ദിവസത്തെ ടീച്ചിങ് പ്രാക്ടീസ് അവസാനിപ്പിച്ചു എന്റെ സഹപാഠികൾ തിരിച്ചു കോളേജിലേക്ക് പോയി. എനിക്ക് 3 ദിവസം കൂടി സ്കൂളിൽ തുടരേണ്ടതുണ്ട്.
ഇന്ന് ഉച്ചക്ക് ശേഷം സ്കൂളിൽ ക്ലാസ്സ് ഇല്ലായിരുന്നു. കാരണം സ്കൂളിൽ പി. ടി. എ മീറ്റിംഗ് ആയിരുന്നു.
17/1/2024
ബുധൻ
പതിവുപോലെ സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ കുട്ടികളുമായി സ്വയം പ്രതിരോധ പരിശീലന ക്ലാസുകൾ നടന്നിരുന്നു. കഴിഞ്ഞ ദിവസം നടന്ന പി. ടി. എ മീറ്റിങ്ങിൽ പുതിയ പ്രസിഡന്റ്‌നെ തിരഞ്ഞെടുത്തിരുന്നു. ശ്രീമാൻ. സന്തോഷ് കുമാർ ആയിരുന്നു പുതിയ പ്രസിഡന്റ്.
അമ്പാടിയിലേക്ക് എന്ന പാഠഭാഗം ആണ് ഞാൻ ക്ലാസ്സിൽ പരിചയപ്പെടുത്തിയത്.
18/1/2024
വ്യാഴം
ബി. ആർ. സി മീറ്റിംഗ് ഉണ്ടായിരുന്നതിനാൽ സ്കൂളിൽഅധ്യാപകർ കുറവ് ആയിരുന്നു. അതിനാൽ തന്നെ ധാരാളം ഫ്രീ പീരിയഡ് ലഭിച്ചിരുന്നു.
സ്കൂൾ ഓഡിറ്റോറിയത്തിൽ ഇന്ന് എൽ. പി ക്ലാസ്സിന്റെ സയൻസ് എക്സിബിഷൻ ഉണ്ടായിരുന്നു.
അമ്പാടിയിലേക്ക് എന്ന പാഠഭാഗത്തിന്റെ തുടർച്ച തന്നെയായിരുന്നു ഇന്ന് ക്ലാസ്സിൽ പരിചയപ്പെടുത്തിയത്. പാഠഭാഗം കുട്ടികളെക്കൊണ്ട് ഈണത്തിൽ ചൊല്ലിച്ചിരുന്നു.
19/1/2024
വെള്ളി
ഇന്ന് എന്റെ അധ്യാപന പരിശീലനത്തിന്റെ അവസാന ദിനം ആയിരുന്നു. കുട്ടികൾക്ക് മധുരം നൽകിയിരുന്നു.
അധ്യാപകർ കുറവ് ആയിരുന്നതിനാൽ ഇന്നും ധാരാളം ഫ്രീ പിരീഡുകൾ ലഭിച്ചിരുന്നു.
Comments
Post a Comment