13/1/2024
8/1/2024-തിങ്കൾ
9:30 ന് ഈശ്വരപ്രാർത്ഥനയോട് കൂടി സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചു.5,6 പിരീഡുകൾ ആണ് എനിക്ക് ഇന്ന് ലഭിച്ചത്.5മത്തെ പിരീഡിൽ ഞാൻ 9D ക്ലാസ്സിൽ ഡയഗ്നോസ്റ്റിക് ടെസ്റ്റ് നടത്തി.20 ചോദ്യങ്ങൾ ആണ് നൽകിയത്. തുടർന്ന് ചോദ്യപേപ്പർ ചർച്ച ചെയ്തു.
9/1/2024 - ചൊവ്വ
കഴിഞ്ഞ ദിവസം നടത്തിയ ഡയഗ്നോസ്റ്റിക് ടെസ്റ്റിന്റെ വിശേഷങ്ങൾ ആണ് ഇന്ന് ഞങ്ങൾ ചർച്ച ചെയ്തത്. സഫലമീയാത്ര എന്ന പാഠഭാഗത്തു കുട്ടികൾക്ക് ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു എന്ന് ഞാൻ മനസ്സിലാക്കി. ഒരു പരിഹാരബോധനത്തിന്റെ ആവശ്യകത ഞാൻ തിരിച്ചറിഞ്ഞു.
10/1/2024 - ബുധൻ
രണ്ടാമത്തെ പിരീഡ് ആയിരുന്നു എനിക്ക് ഇന്ന് ഉണ്ടായിരുന്നത്. ക്രിസ്തുമസ് പരീക്ഷയുടെ മാർക്ക് ലിസ്റ്റ് നൽകാനുള്ള ചുമതല ടീച്ചർ എന്നേ ഏൽപ്പിച്ചിരുന്നു. 9D ക്ലാസിൽ അമ്പാടിയിലേക്ക് എന്ന പാഠഭാഗം ആണ് ഞാൻ പരിചയപ്പെടുത്തിയത്.
11/1/2024 - വ്യാഴം
8,9,10 ക്ലാസ്സുകളിൽ ഇന്ന് പി. ടി. എ മീറ്റിംഗ് ആയിരുന്നു. അതിനാൽ തന്നെഉച്ചക്ക് ശേഷം ക്ലാസ്സ് ഉണ്ടായിരുന്നില്ല. മറ്റു ചുമതലകൾ ഒന്നും ഞങ്ങൾക്ക് ഇല്ലായിരുന്നു. രാവിലെ രണ്ടാമത്തെ പിരീഡ് ആയിരുന്നു എനിക്ക് ഉണ്ടായിരുന്നത്. കൃഷ്ണഗാഥ യിലെ ഒരു ഭാഗം ആയിരുന്നു അമ്പാടിയിലേക്ക് എന്ന് പാഠഭാഗത്തു പരാമർശിച്ചിരുന്നത്.
12/1/2024 - വെള്ളി
നാലാമത്തെ പിരീഡ് ആയിരുന്നു എനിക്ക് ഇന്ന് 9D ക്ലാസ്സ് ലഭിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ ഡയഗ്നോസ്റ്റിക് ടെസ്റ്റ് നെ തുടർന്ന് പരിഹാരബോധനം ആണ് ഇന്ന് നടത്തിയത്. കൂടുതൽ പ്രവർത്തനങ്ങളും ചർച്ചകളും നടത്തി പാഠഭാഗം കൂടുതൽ വിശദീകരിച്ചിരുന്നു.
Comments
Post a Comment