അധ്യാപക പരിശീലനം

അധ്യാപന പരിശീലനം
25-9-2023
തിങ്കൾ


ഇന്നാണ് അധ്യാപന പരിശീലനം  ആരംഭിച്ചത്. ഞങ്ങൾ എട്ടുപേരാണ് അദ്ധ്യാപന പരിശീലനത്തിനായി ഗവ. ഗേൾസ് ഹയർ സെക്കഡറി സ്കൂളിൽ എത്തിച്ചേർന്നത്. രാവിലെ 9:00 മണിക്ക് തന്നെ എത്തുകയും പ്രധാനഅധ്യാപികയെ കണ്ട് രജിസ്റ്ററിൽ ഒപ്പ് വെക്കുകയും ചെയ്തു. തുടർന്ന് ഞങ്ങൾ ആതാത് വിഷയവുമായി ബന്ധപ്പെട്ട അധ്യാപകരെ സമീപിക്കുകയും ക്ലാസ്സിലേക്ക് പോകുകയും ചെയ്തു.
കലോത്സവത്തിന്റെ തിരക്കിൽ ആയിരുന്നു സ്കൂൾ. വിദ്യാർത്ഥികൾ കലാപരിപാടികളുടെ പരിശീലനത്തിൽ ആയിരുന്നു.
26-9-2023 ചൊവാഴ്ച ദിവസം സ്കൂളിൽ രചനാമത്സരങ്ങൾ ആണ് നടത്തിയിരുന്നത്.27-9-2023 ബുധനാഴ്ച ആയിരുന്നു കലോത്സവത്തിന്റെ ആദ്യ ദിനംആയിരുന്നു.
മുൻസിപ്പൽ ചെയർപേർസണൻ ആണ് ഉൽഘാടനം ചെയ്തത്.മറ്റു പ്രമുഖകരും ചടങ്ങിൽ പങ്കെടുത്തിരുന്നു.
ആദ്യ ദിവസം നാടൻപാട്ട്, വഞ്ചിപ്പാട്ട് തുടങ്ങിയ മത്സരങ്ങൾ ആണ് നടന്നത്.
29-9-2023 വെള്ളിയാഴ്ച രാവിലെ തന്നെ മഴയായിരുന്നു. കലോത്സവത്തിന്റെ രണ്ടാം ദിവസം മഴയിൽ മുങ്ങുമോ എന്ന് ഭയപ്പെട്ടിരുന്നെങ്കിലും കലാപരിപാടികൾ ഭംഗിയായി തന്നെ മുന്നോട്ടുപോയിരുന്നു. രണ്ടാം ദിവസം സംഘനൃത്തം, തിരുവാതിര, ഒപ്പന തുടങ്ങിയ മത്സരയിനങ്ങൾ ആണ് നടന്നത്. അന്ന് ഗ്രീൻറൂമിൽ ആയിരുന്നു ഞങ്ങൾക്ക് ഡ്യൂട്ടി നൽകിയിരുന്നത്.
30-9-2023 ശനിയാഴ്ചയായിരുന്നു കലോത്സവത്തിന്റെ അവസാന ദിനം. സ്റ്റേജ് ഡ്യൂട്ടി ആയിരുന്നു ഞങ്ങൾക്ക്. മഴയുണ്ടായിരുന്നതു കൊണ്ട് പരിപാടികളിൽ ചില  സാങ്കേതിക തടസങ്ങൾ നേരിട്ടിരുന്നു എന്നിരുന്നാലും ഗംഭീരമായി തന്നെയാണ് മുന്നോട്ട് പോയത്. സമാപന ദിവസം ഭാരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടിനൃത്തം തുടങ്ങിയ പരിപാടികൾ ആണ് നടന്നത്.

Comments

Popular posts from this blog

അദ്ധ്യാപക പരിശീലനം 25/11/2023