അധ്യാപക പരിശീലനം
അധ്യാപന പരിശീലനം 25-9-2023 തിങ്കൾ ഇന്നാണ് അധ്യാപന പരിശീലനം ആരംഭിച്ചത്. ഞങ്ങൾ എട്ടുപേരാണ് അദ്ധ്യാപന പരിശീലനത്തിനായി ഗവ. ഗേൾസ് ഹയർ സെക്കഡറി സ്കൂളിൽ എത്തിച്ചേർന്നത്. രാവിലെ 9:00 മണിക്ക് തന്നെ എത്തുകയും പ്രധാനഅധ്യാപികയെ കണ്ട് രജിസ്റ്ററിൽ ഒപ്പ് വെക്കുകയും ചെയ്തു. തുടർന്ന് ഞങ്ങൾ ആതാത് വിഷയവുമായി ബന്ധപ്പെട്ട അധ്യാപകരെ സമീപിക്കുകയും ക്ലാസ്സിലേക്ക് പോകുകയും ചെയ്തു. കലോത്സവത്തിന്റെ തിരക്കിൽ ആയിരുന്നു സ്കൂൾ. വിദ്യാർത്ഥികൾ കലാപരിപാടികളുടെ പരിശീലനത്തിൽ ആയിരുന്നു. 26-9-2023 ചൊവാഴ്ച ദിവസം സ്കൂളിൽ രചനാമത്സരങ്ങൾ ആണ് നടത്തിയിരുന്നത്.27-9-2023 ബുധനാഴ്ച ആയിരുന്നു കലോത്സവത്തിന്റെ ആദ്യ ദിനംആയിരുന്നു. മുൻസിപ്പൽ ചെയർപേർസണൻ ആണ് ഉൽഘാടനം ചെയ്തത്.മറ്റു പ്രമുഖകരും ചടങ്ങിൽ പങ്കെടുത്തിരുന്നു. ആദ്യ ദിവസം നാടൻപാട്ട്, വഞ്ചിപ്പാട്ട് തുടങ്ങിയ മത്സരങ്ങൾ ആണ് നടന്നത്. 29-9-2023 വെള്ളിയാഴ്ച രാവിലെ തന്നെ മഴയായിരുന്നു. കലോത്സവത്തിന്റെ രണ്ടാം ദിവസം മഴയിൽ മുങ്ങുമോ എന്ന് ഭയപ്പെട്ടിരുന്നെങ്കിലും കലാപരിപാടികൾ ഭംഗിയായി തന്നെ മുന്നോട്...