അധ്യാപക പരിശീലനം
3/10/2023 കലോത്സവത്തിന് ശേഷം എല്ലാ ക്ഷീണത്തോടും കൂടി സ്കൂൾ തുറന്നു. അപ്പോഴേക്കും മഴയുടെ ധാരാളിത്തം കാരണം സ്കൂൾ മുഴുവൻ വെള്ളക്കെട്ടിൽ ആയിക്കഴിഞ്ഞിരുന്നു, ആ സാഹചര്യത്തിലും സ്കൂൾ പ്രവർത്തനങ്ങൾ മുന്നേറിക്കൊണ്ടിരിന്നു. എനിക്ക് ലഭിച്ച 9D ക്ലാസ്സിലെ കുട്ടികളും കലോത്സവത്തിൽ സമ്മാനങ്ങൾ കരസ്ഥമാക്കിയിരുന്നു അന്ന് അതിനെക്കുറിച്ചും ക്ലാസ്സിൽ ചർച്ചകൾ നടന്നിരുന്നു. തുടർന്ന് അധ്യയന ദിവസങ്ങൾ ആയിരുന്നു. 5/10/2023 മഴ കാരണം അവധി പ്രഖ്യാപിച്ചതിനെ തുടർന്ന് ബുധനാഴ്ച ക്ലാസ്സ് ഇല്ലായിരുന്നു. പിറ്റേദിവസം ഒബ്സെർവഷൻ ഉണ്ടാകുമെന്ന് കോളേജിൽ നിന്നും അറിയിച്ചിരുന്നു. ഫിസിക്കൽ സയൻസിനും നാച്ചുറൽ സയൻസിനും ആയിരുന്നു ഒബ്സെർവഷൻ ഉണ്ടായിരുന്നത്. പതിവുപോലെ എന്റെ ക്ലാസ്സ്‌പ്രവർത്തനങ്ങൾ നടന്നു. Ict ഉപയോഗിച്ചായിരുന്നു ക്ലാസ്സ് പ്രവർത്തനങ്ങൾ നടത്തിയത്. 6/10/2023 പരീക്ഷ ആരംഭിക്കുന്നതുകൊണ്ട് താൽക്കാലത്തേയ്ക്ക് സ്കൂൾ പരിശീലനത്തിൽ നിന്നും ഇടവേള എടുക്കുന്നതിനാൽ ഞങ്ങൾക്ക് സ്കൂളിൽ ഇന്ന് അവസാന ദിനം ആയിരുന്നു. സ്കൂളിൽ സബ്ജില്ല ശാസ്ത്ര നാടകത്തിന്റെ മൽത്സരം നടക്കുകയായിരുന്നു. അതിനാൽ തന്നെയാ ക്ലാസ്സിൽ മതിയായ രീതിയിൽ പ്രവർത്തനം നടത്തുവ...